റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 929 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8 പേർ മരണപ്പെടുകയും 806 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ 8,935 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 986 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,781 ആയും വൈറസ് ബാധിതർ 401,157 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 385,441 ആയും ഉയർന്നു.