Friday, 13 September - 2024

കൊവിഡ് രൂക്ഷം; ഒമാനിൽ ഇന്ന് മുതൽ രാത്രികാല കർഫ്യു

മസ്കറ്റ്: കൊവിഡ് വൈറസ് വ്യാപനം പടരുന്ന സാഹചര്യത്തിൽ ഒമാനിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യു ഇന്ന് മുതൽ നിലവിൽ വരും. വിശുദ്ധ റമദാൻ മാസത്തിലുടനീളം എല്ലാ വാണിജ്യ പ്രവർത്തനങ്ങൾക്കും പൊതുജനങ്ങളുടെ യാത്രക്കും ഒമാൻ പൂർണ്ണ രാത്രിസമയ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 9 മണി മുതൽ പുലർച്ചെ 4 വരെയാണ് കർഫ്യു ഏർപ്പെടുത്തുന്നത്.

കൂടാതെ, പള്ളികൾ, ടെൻറ്റുകൾ പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇഫ്ത്വാർ ഉൾപ്പെടെ എല്ലാത്തരം ഒരുമിച്ചു കൂടലിനും പൂർണ്ണമായും വിലക്ക് ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. കൊറോണ വൈറസ് മഹാമാരി സംബന്ധമായ എല്ലാ സംഭവവികാസങ്ങളും കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച ഒമാന്റെ സുപ്രീം കമ്മിറ്റിയാണ് തീരുമാനം കൈകൊണ്ടത്. വിശുദ്ധ റമദാൻ മാസത്തിലുടനീളം എല്ലാ സാമൂഹിക, കായിക, സാംസ്കാരിക പ്രവർത്തനങ്ങൾക്കും മറ്റേതെങ്കിലും ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, എണ്ണ, ആരോഗ്യ സംരക്ഷണം, അവശ്യ മേഖലകൾ, ഭക്ഷ്യവിതരണം, മാധ്യമങ്ങൾ എന്നിവയ്ക്ക് നിരോധനം ബാധകമല്ല. കൂടാതെ, ഫാർമസികൾ പ്രവർത്തിപ്പിക്കാനും അനുവാദമുണ്ട്.

പകർച്ചവ്യാധിയെ ആശ്രയിച്ച് തീരുമാനങ്ങളിൽ ഇളവ് വരുത്തുകയോ കർശനമാക്കുകയോ ചെയ്യുമെന്ന് ഇൻഫർമേഷൻ മന്ത്രിയും കൊവിഡ് -19 സുപ്രീം കമ്മിറ്റി അംഗവുമായ ഡോ. അബ്ദുല്ല നാസർ അൽ ഹരാസി പറഞ്ഞു.

Most Popular

error: