ജിദ്ദ: കണ്ണൂർ പന്നിയങ്കണ്ടി സ്വദേശി പുതിയപുരയിൽ ബഷീർ അഹമ്മദ് (48) ജിദ്ദയിൽ നിര്യാതനായി. കൊവിഡ് ബാധിച്ചു കഴിഞ്ഞ പത്ത് ദിവസമായി ജാമിഅ മലിക് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ഇരുപത് വർഷമായി ജിദ്ദയിലുള്ള ഇദ്ദേഹം ലിമോസിൻ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ എൻ.പി അഹമ്മദിന്റെയും മറിയമിന്റെയും മകനാണ്.
ഭാര്യ: നുബ്ഷ, മക്കൾ: ഷിറാസ് അഹമ്മദ്, ഷെസ്‌നി മറിയം.
കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
By News Desk
416