Saturday, 27 July - 2024

സഊദിയിൽ കൊവിഡ് സ്ഥിതി രൂക്ഷം; ആരോഗ്യ പ്രവർത്തകരുടെ അവധി നീട്ടി വെക്കാൻ നിർദേശം

റിയാദ്: രാജ്യത്ത് കൊവിഡ് സ്ഥിതിഗതികൾ രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ആരോഗ്യ പ്രവർത്തകരോട് അവധി എടുക്കരുതെന്ന് നിർദേശം. ആരോഗ്യ പ്രവർത്തകരുടെ അവധി നീട്ടിവെക്കാൻ നിർദേശം നൽകിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, സൂപ്പർവൈസറി വകുപ്പുകൾ, പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും അവധിക്കാലം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചിരിക്കുന്നതായാണ് സർക്കുലറിൽ അറിയിച്ചിരിക്കുന്നത്

എന്നാൽ, അടിയന്തിര സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് ആവശ്യമെങ്കിൽ പരമാവധി 5 ദിവസത്തെ അവധി നൽകാൻ ആരോഗ്യകാര്യ ഡയറക്ടർമാർക്കും ആരോഗ്യ ക്ലസ്റ്ററുകളുടെ എക്സിക്യൂട്ടീവ് മേധാവികൾക്കും അല്ലെങ്കിൽ അധികാരം ഏൽപ്പിച്ചിരിക്കുന്നവർക്കും അധികാരം ഉണ്ടെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ, ഇത് മൂലം പ്രവവർത്തനങ്ങളെ ബാധിക്കാൻ പാടില്ല. ഇവർക്ക് അവധി ദിവസങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ജോലി ചെയ്യുന്നതിന് അധിക നഷ്ടപരിഹാരം നൽകുമെന്ന് ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.

രാജ്യത്ത് വൈറസ് ബാധ വീണ്ടും ഉയരുകയാണ്. ഏറ്റവും ഒടുവിൽ വന്ന കണക്കുകൾ പ്രകാരം പ്രതിദിന വൈറസ് ബാധ ആയിരത്തോടത്തിട്ടുണ്ട്. ചൊവ്വാഴ്ച 951 പുതിയ കേസുകളും 08 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Most Popular

error: