സഊദിയിൽ പ്രതിദിന കൊവിഡ് രോഗികൾ ആയിരത്തിലേക്ക്, രോഗികൾ നാല് ലക്ഷം പിന്നിട്ടു

0
1388

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 951 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8 പേർ മരണപ്പെടുകയും 608 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 8,820 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 962 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,773 ആയും വൈറസ് ബാധിതർ 400,228 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 384,635 ആയും ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here