റിയാദിൽ താമസ സ്ഥലത്ത് വീണു പരിക്കേറ്റ് കോഴിക്കോട് സ്വദേശി മരണപ്പെട്ടു

0
5

റിയാദ്: താമസ സ്ഥലത്ത് വീണു പരിക്ക് പറ്റി റിയാദി ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. റിയാദ് മലാസ് കെയർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാലത്ത് കക്കോടി കിഴക്കഞ്ചേരി  വീട്ടിൽ രാധാകൃഷ്ണൻ പാലത്ത് (62) ആണ് മരിച്ചത്. മണിക്കൂറുകളോളം  താമസസ്ഥലത്ത് വീണു കിടന്ന രാധാകൃഷ്‌ണനെ രാത്രി ഏറെ വൈകി കാണാത്തതിനാൽ അന്വേഷണത്തിനു ശേഷം കണ്ടെത്തിയ സുഹൃത്തുക്കളും സ്പോൺസറും ചേർന്ന് പോലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മൂന്നു പതിറ്റാണ്ടിലേറെയായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പരേതരായ ബാലകൃഷ്‌ണൻ – കാർത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ : സുപ്രിയ.മക്കൾ: സ്നേഹ കൃഷ്ണൻ, സോനാ കൃഷ്‌ണൻ, മരുമകൻ: ശരത് കൃഷ്ണ (ദുബായ്).

മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലെത്തിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ,വെൽഫെയർ വിങ്ങ് റിയാദ് മലപ്പുറം ജില്ല ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഷറഫു തേഞ്ഞിപ്പലം എന്നിവരുടെ നേദൃത്വത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ചെയർമാൻ അസ്‌ലം പാലത്ത്, ഷരീഖ് തൈക്കണ്ടി, ഷജീഷ് എന്നിവർ രംഗത്തുണ്ട്