റിയാദ്: രാജ്യത്തെ പള്ളികളിൽ തറാവീഹ് നിസ്കാരം അര മണിക്കൂറിനുള്ളിൽ തീർക്കണമെന്ന് നിർദേശം. ഇഷാ നിസ്കാരം അടക്കമാണ് അര മണിക്കൂറിനുള്ളിൽ തീർക്കേണ്ടത്. ഇസ്‌ലാമിക് കാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇഷാ നിസ്കാരത്തിനും തറാവീഹ് നിസ്കാരത്തിനുമായി മുപ്പത് മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്.
വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിൽ വിശ്വാസികളുടെ ഒഴുക്ക് വർധിക്കുമെന്നതിനാലാണ് വൈറസ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ ഇത്തരമൊരു നിർദേശം രാജ്യത്തെ മന്ത്രാലയം പുറത്തിറക്കിയത്. മിനിസ്റ്റർ ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രി ഡോ: അബ്ദുലത്വീഫ് ആലു ശൈഖ് ആണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയത്.