റിയാദ്: സഊദി അറേബ്യയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല. തുമൈര്‍, സുദൈര്‍ പ്രദേശങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികള്‍ സജ്ജീകരണങ്ങളുമായി
നിലയുറപ്പിച്ചിരുനെങ്കിലും മാസപ്പിറവി ദൃശ്യമായില്ല. ഇതോടെ തിങ്കളാഴ്ച ശഅബാൻ മുപ്പത് പൂർത്തീകരിച്ച് ചൊവ്വാഴ്ച റമദാൻ ഒന്ന് ആരംഭിക്കും
അതേസമയം, ഇത് സംബന്ധമായി ഔദ്യോഗിക പ്രസ്താവന പുറത്ത് വന്നിട്ടില്ല. സുപ്രീം കോടതിയും റോയല്‍ കോര്‍ട്ടും അറിയിപ്പുകള്‍ ഉടൻ പുറത്തിറക്കും.