Saturday, 27 July - 2024

പട്ടിണിമരണം ഒരു ഭാഗത്ത് ഉയരുമ്പോൾ സഊദിയിൽ ഒരു വർഷം പാഴാക്കുന്നത് നാല് ദശലക്ഷം ടൺ ഭക്ഷണം

ആഗോള തലത്തിൽ പ്രതിവർഷം 9 ദശലക്ഷം ആളുകൾ പട്ടിണിയും വിശപ്പുമായി ബന്ധപ്പെട്ട രോഗങ്ങളും മൂലം മരിക്കുന്നു. ഇത്തരമൊരു ഘട്ടത്തിലാണ് ഭക്ഷണം പാഴാക്കുന്നതിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.

റിയാദ്: സഊദിയിൽ ഒരു വർഷം പാഴാക്കി കളയുന്നത് നാൽപത് ദശലക്ഷം ടൺ ഭക്ഷണമെന്ന് റിപ്പോർട്ടുകൾ. ഏകദേശം 40 ബില്ല്യൺ സഊദി റിയാലിനെക്കാളും ചിലവ് വരുന്ന ഭക്ഷണ പദാർത്ഥങ്ങളാണ്‌ വർഷം തോറും പാഴാക്കി കളയുന്നത്. രാജ്യത്ത് ഭക്ഷ്യ മാലിന്യത്തിന്റെ അളവ് പ്രതിവർഷം 4.066 ദശലക്ഷമാണെന്നും ഇത് ആഗോളതലത്തിൽ 1.3 ബില്യൺ ടണ്ണിലധികം എത്തുമെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വെളിപ്പെടുത്തി. ആഗോള തലത്തിൽ പ്രതിവർഷം 9 ദശലക്ഷം ആളുകൾ പട്ടിണിയും വിശപ്പുമായി ബന്ധപ്പെട്ട രോഗങ്ങളും മൂലം മരിക്കുന്നു. എയ്ഡ്‌സ്, മലേറിയ, ക്ഷയം എന്നിവയേക്കാൾ കൂടുതലാണ് പട്ടിണി മരണമെന്നാണ് കണക്കുകൾ. ഇത്തരമൊരു ഘട്ടത്തിലാണ് ഭക്ഷണം പാഴാക്കുന്നതിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.

രാജ്യത്തെ ഭക്ഷ്യമാലിന്യങ്ങൾ പ്രതിവർഷം 40 ബില്യൺ റിയാൽ ആയി കണക്കാക്കുമെന്ന് സഊദി ധാന്യ സംഘടന (സാഗോ) ഗവർണർ അഹമ്മദ് അൽ ഫാരിസ് പറഞ്ഞു. ഭക്ഷണം പാഴാക്കുന്നത് തടയാൻ പ്രത്യേക പദ്ധതികളും മന്ത്രാലയങ്ങൾ ആവിഷ്‌കരിക്കുന്നുണ്ട്. പര്യാപ്തത കൈവരിക്കുന്നതും ഭക്ഷണം പാഴാക്കാതിരിക്കുന്നതുമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിൽ സന്തുലിതാവസ്ഥ നിലനിർത്തണമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി എഞ്ചിനീയർ അബ്‌ദുറഹ്‌മാൻ അൽ ഫാദ്‌ലി ആവശ്യപ്പെട്ടു. “ഭക്ഷ്യ മാലിന്യങ്ങൾ പരിസ്ഥിതി, ആരോഗ്യം, സമ്പദ്‌വ്യവസ്ഥ എന്നിവയെ പ്രതികൂലമായി ബാധിച്ചതായും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ സുരക്ഷക്കായി പ്രത്യേക പദ്ധതികളുടെ ഭാഗമായി
ക്രിയാത്മക സ്വഭാവം, യുക്തിസഹമായ ഉപഭോഗം, ഭക്ഷ്യ മാലിന്യത്തിന്റെ അപകടസാധ്യതകൾ എന്നിവ ഒഴിവാക്കിക്കൊണ്ട് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് സഊദി അറേബ്യ വിപുലമായ നടപടികൾ കൈക്കൊള്ളുന്നതായി പരിസ്ഥിതി ഉപമന്ത്രി മൻസൂർ അൽ മുഷൈതി പറഞ്ഞു
ബോധവത്കരിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം ഒരു നാടക വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ക്ഷാമമോ വിതരണമോ” എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ഭക്ഷണം പാഴാക്കരുതെന്നാന്ന് മന്ത്രാലയം ആവശ്യപ്പെടുന്നത്.

Most Popular

error: