റിയാദ്: റിയാദിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. തിരുവനന്തപുരം വള്ളക്കടവ് പി ഡി നഗർ സ്വദേശി ഷിഹാസ് (33) ആണ് നിര്യാതനായത്. പിതാവ് സലീം ഹോത്ത സുദൈറിൽ ജോലി ചെയ്യുന്നു. മാതാവ്: സുബൈദ. ഭാര്യ: നെസിയ മോൾ.
റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, നവാസ് ബീമാപള്ളി, എന്നിവർ രംഗത്തുണ്ട്.