ഫുട്ബോൾ ലോകകപ്പിന് യോഗ്യത ഉറപ്പാക്കി ഖത്തറും സഊദി അറേബ്യയും; ഖത്തർ ടീമിൽ മലയാളിതാരവും

0
9

ദോഹ: ഫുട്ബോൾ ലോകകപ്പിന് യോഗ്യത ഉറപ്പാക്കി ഖത്തറും സൗദി അറേബ്യയും. ഏഷ്യൻ മേഖലാ യോഗ്യതാമത്സരങ്ങളിൽ ഖത്തർ യുഎഇയെ തോൽപ്പിച്ച് യോഗ്യത സ്വന്തമാക്കി (21). സൗദി ഇറാഖുമായി ഗോൾരഹിത സമനില പാലിച്ചു.

ഖത്തറിനായി ബൗലേം ഖൗഖി (49), പെഡ്രൊ മിഗുൽ (74) എന്നിവർ സ്കോർ ചെയ്തു.
സുൽത്താൻ അദിൽ അലാമിരിയാണ് (90+8) യുഎഇയുടെ ഗോൾ നേടിയത്.

ഗ്രൂപ്പ് എ-യിൽ ഖത്തർ രണ്ടുകളിയിൽ നാലു പോയിന്റുമായി ഒന്നാമതെത്തി. ഗ്രൂപ്പ് ബി-യിൽ സൗദിക്കും ഇറാഖിനും രണ്ടുകളിയിൽ നാലുപോയിന്റാണ്. എന്നാൽ, കൂടുതൽ ഗോൾ നേടിയ സൗദി ഗ്രൂപ്പ് ജേതാക്കളായി. കഴിഞ്ഞ തവണത്തെ ആതിഥേയരായിരുന്ന ഖത്തർ ആദ്യമായാണ് യോഗ്യതാമത്സരങ്ങളിലൂടെ ലോകകപ്പ്

ലോകകപ്പിന് യോഗ്യത നേടിയ ഖത്തർ ടീമിൽ മലയാളി ഫുട്ബോളറും. തഹ്സിൻ മുഹമ്മദ് ജംഷീദാണ് അപൂർവനേട്ടത്തിനുടമ. ലെഫ്റ്റ് വിങ്ങറായ താരം പകരക്കാരുടെ നിരയിലായിരുന്നു. 19-കാരൻ താരത്തിന് യുഎഇക്കെതിരായ മത്സരത്തിൽ ഇറങ്ങാൻ അവസരം ലഭിച്ചിരുന്നില്ലെങ്കിലും ടീം യോഗ്യത നേടിയതോടെയാണ് ചരിത്രനേട്ടം സ്വന്തമായത്.

തലശ്ശേരി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സ‌ിറ്റി മുൻതാരവുമായ ജംഷീദിന്റെയും ഷൈമയുടെയും മകനാണ് തഹ്സിൻ. കുടുംബം ഖത്തറിൽ സ്ഥിരതാമസമാക്കിയതോടെയാണ് തഹ്സിന് ഖത്തർ ടീമുകളിൽ കളിക്കാൻ അവസരം കിട്ടുന്നത്.
ദേശീയടീമിൽ ഒരുമത്സരത്തിലാണ് കളത്തിലിറങ്ങാൻ അവസരം ലഭിച്ചത്.