റിയാദ്: സഊദിയിൽ പെട്രോൾ വിലയിൽ വർധനവ് വരുത്തി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ വില പുതുക്കി നിശ്ചയിച്ചു. 91 ഇനം പെട്രോളിന് ലിറ്ററിന് 1.99 റിയാലും 95 ഇനം പെട്രോളിന് 2.13 റിയാലുമായാണ് വില വർധിപ്പിച്ചത്. നേരത്തെയിത് 91 ഇനത്തിന് 1.90 റിയാലും 95 ഇനത്തിന് 2.04 റിയാലുമായിരുന്നു വില.
ഡീസലിന് 0.52 ഹലാലയും എൽ പി ജി 0.75 ഹലാലയും മണ്ണെണ്ണക്ക് 0.70 ഹലാലയുമാണ് വില
ഓരോ മാസത്തിലും അന്താരാഷ്ട്ര വിലക്കനുസരിച്ചാണ് സഊദിയിൽ ഇപ്പോള്‍ എണ്ണ വിലയില്‍ മാറ്റം വരുത്തുന്നത്. ഇതിന്റെ ഭാഗമായാണ് രാജ്യത്തെ പ്രാദേശിക വിപണിയിൽ വില വർധിപ്പിച്ചത്. ഇനി അടുത്ത മാസം പത്തിനായിരിക്കും പുതിയ വില നിശ്ചയിക്കുക.