Friday, 13 December - 2024

സഊദിയിൽ രണ്ടാമത്തെ ഡോസ് വാക്സിൻ തിയ്യതികൾ നീട്ടി വെക്കുന്നതായി ആരോഗ്യ മന്ത്രാലയം, പുനഃക്രമീകരിച്ച ഡേറ്റുകൾ പിന്നീട് അറിയിക്കും

റിയാദ്: രാജ്യത്ത് രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്കുള്ള തിയ്യതി ദീർഘിപ്പിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മുഴുവൻ ആളുകളിലേക്കും ആദ്യ ഘട്ട ഡോസ് എത്തിക്കുന്നതിന്റെ ഭാഗമായി വാക്സിൻ വിതരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. രാജ്യത്തെ മുഴുവൻ ആളുകൾക്കും ഒന്നാം ഘട്ട ഡോസ് നൽകിയതിന് ശേഷമായിരിക്കും രണ്ടാം ഡോസ് വിതരണ ഷെഡ്യുളുകൾ പുനഃക്രമീകരിക്കുക

ഏപ്രിൽ 11 മുതലുള്ള രണ്ടാമത്തെ ഡോസിനായി നിലവിലുള്ള എല്ലാ തീയതികളും മാറ്റിവെച്ചുവെന്നും രണ്ടാമത്തെ ഡോസിന്റെ പുനഃരാരംഭം പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കരാറടിസ്ഥാനത്തിലുള്ള വിതരണ അളവുകൾ നിറവേറ്റുന്നതിൽ നിർമ്മാതാക്കൾ വെല്ലുവിളികൾ നേരിടുന്നതിനാലും ഏറ്റവും കൂടുതൽ ആളുകൾ കൊവിഡ് -19 വാക്‌സിനിലെ ആദ്യ ഡോസ് പരിരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിനായും അന്താരാഷ്ട്ര വാക്‌സിനുകളുടെ വിതരണത്തിലെ അപര്യാപ്തതയും തടസ്സവും മൂലമാണ് ഈ പ്രഖ്യാപനം വന്നത്.

സ്വിഹതി ആപ്പ് വഴി വാക്സിൻ സ്വീകരിക്കാൻ രജിസ്ട്രേഷൻ ചെയ്യാൻ എല്ലാവരും തിടുക്കം കൂട്ടണമെന്ന് ആരോഗ്യ മന്ത്രാലയം എല്ലാ പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ടു.

Most Popular

error: