Sunday, 27 April - 2025

മക്ക പ്രവിശ്യയിൽ വൻ ഹെറോയിൻ വേട്ട

ജിദ്ദ: ജിദ്ദയിൽ അതിർത്തി രക്ഷാ സേനയുടെ വൻ മയക്കുമരുന്ന് വേട്ട. രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 245.7 കിലോ ഹെറോയിനാണ് അതിർത്തി രക്ഷാ സേന തകർത്തത്. മക്ക പ്രവിശ്യയിലെ ജിദ്ദ, റാബിഗ് എന്നിവിടങ്ങളിലാണ് വൻ മയക്കുമരുന്ന് വേട്ട നടന്നതെന്ന് അതിർത്തി രക്ഷാ സേന വക്താവ് കേണൽ മിസ്‍ഫർ ബിൻ ഗന്നാം അൽ ഖറൈനി അറിയിച്ചു.

211.2 കിലോഗ്രാം ഹെറോയിൻ ജിദ്ദയിൽ നിന്നും 24.5 റബ്ബിൽ വെച്ചുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്ന് വസ്‌തുക്കൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്നും മയക്കുമരുന്ന് കടത്ത് തടയാനുള്ള നടപടികൾ അതിർത്തി രക്ഷാ സേന ശക്തമായി തുടരുമെന്നും അദ്ദേഹം വക്താവ് പറഞ്ഞു.

Most Popular

error: