Saturday, 27 July - 2024

സഊദി സഹായത്തോടെ 3.8 മില്യൺ മയക്കുമരുന്ന് ഗുളികകൾ പിടികൂടിയതായി മലേഷ്യ

ക്വാലാലംപൂർ: സഊദി നാർക്കോട്ടിക് സെൽ സഹായത്തോടെ 3.8 മില്യൺ മയക്കുമരുന്ന് ഗുളികകൾ പിടികൂടിയതായി മലേഷ്യ. കപ്പൽ കണ്ടെയ്നറുകളില് പ്രത്യേക ഉപരണങ്ങളുടെ ഉള്ളിലായി ഒളിപ്പിച്ച നിലയിലാണ് ആംഫെറ്റാമൈൻ ഗുളികകൾ കണ്ടെത്തിയത്. മലേഷ്യയിലെ വെസ്റ്റ് പോർട്ടിൽ തിങ്കളാഴ്ചയാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് മലേഷ്യ പോലീസിന്റെ മയക്കുമരുന്ന് കുറ്റകൃത്യ അന്വേഷണ വിഭാഗം ഡയറക്ടർ പറഞ്ഞു. മറ്റൊരു രാജ്യത്തേക്ക് പോകുന്ന കപ്പലായതിനാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ച തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ കപ്പലിന്റെയും കണ്ടെയ്നറിന്റെയും ഐഡന്റിറ്റി നിർണ്ണയിക്കാൻ സഹായിച്ച സഊദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ മയക്കുമരുന്ന് നിയന്ത്രണ സഹകരണത്തിന്റെ ഫലമാണ് ഇവ തിരിച്ചറിഞ്ഞ് പിടികൂടാൻ കഴിഞ്ഞതെന്നും അദ്ദേഹം അറിയിച്ചു. റോയൽ മലേഷ്യൻ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റും റോയൽ മലേഷ്യ പോലീസും സഊദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് നാർക്കോട്ടിക്‌സ് കൺട്രോളും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് മയക്കുമരുന്ന് പിടികൂടാൻ കഴിഞ്ഞതെന്ന് റോയൽ മലേഷ്യൻ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ദാതുക് സെരി അബ്ദുൽ ലത്തീഫ് അബ്ദുൽ കാദിർ പറഞ്ഞു.

കഴിഞ്ഞ മാസം 1.26 ബില്യൺ ഡോളർ (5.2 മലേഷ്യൻ റിംഗിറ്റ്) വിലവരുന്ന ആംഫെറ്റാമൈൻ അടങ്ങിയ 94.8 ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ കഴിഞ്ഞ മാസം മലേഷ്യയുടെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

Most Popular

error: