മുസ്തഫ ഹുദവിക്ക് യാത്രയായപ്പ് നൽകി

0
1149

ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖുർആൻ പണ്ഡിതനും ചിന്തകനുമായ മുസ്തഫ ഹുദവി കൊടക്കാടിന് എസ് ഐ സി എഡ്യൂക്കേഷൻ വിങ്ങിന് കീഴിൽ നടന്നു വരുന്ന ഖുർആൻ ക്‌ളാസിലെ പഠിതാക്കൾ സ്നേഹ നിർഭരമായ യാത്രയയപ്പ് നൽകി. ഷറഫിയയിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പരിപാടി സമസ്ത ഇസ്‌ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല അൽ ഹൈദ്രുസി തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. ഒ.കെ മുഹമ്മദ്‌ അരീക്കോട് അധ്യക്ഷത വഹിച്ചു. ഖുർആൻ ക്ലാസ് വിദ്യാർത്ഥികളുടെ വക ഉപഹാരം സയ്യിദ് ഉബൈദുല്ല തങ്ങളും മെമെന്റോ മുസ്തഫ ഫൈസിയും മുസ്തഫ ഹുദവിക്ക് സമ്മാനിച്ചു. നൗഷാദ് അൻവരി മോളൂർ, മുജീബ് റഹ്മാനി മൊറയൂർ, അഷ്‌റഫ്‌ ദാരിമി, മുഹമ്മദ്‌ കുട്ടി അരിമ്പ്ര തുടങ്ങിയവരും ഖുർആൻ പഠിതാക്കളും യാത്ര മംഗളം നേർന്നു സംസാരിച്ചു. മുസ്തഫ ഹുദവി മറുപടി പ്രസംഗം നടത്തി.

അഷ്‌റഫ്‌ മുല്ലപ്പള്ളി ഖിറാഅത് നടത്തി. അയമു അബ്ദുല്ല സ്വാഗതവും ശിഹാബ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here