ഒമാനിൽ റമദാന്‍ വരെ കര്‍ഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ്

0
396

മസ്‌കറ്റ്: റമദാന്‍ ആരംഭിക്കുന്നത് വരെ ഒമാനിൽ കര്‍ഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. നേരത്തെ, മാര്‍ച്ച് 28 മുതല്‍ ഏർപ്പെടുത്തിയിരുന്ന കർഫ്യു ആണ് ഇന്ന് മുതൽ റമദാന്‍ ആരംഭിക്കുന്നത് വരെ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ നീക്കിയത്. മാര്‍ച്ച് 28 മുതല്‍ രാത്രി 8 മുതല്‍ പുലര്‍ച്ചെ 5 വരെ ഒമാനില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ റംസാന്‍ ആരംഭത്തിനു മുന്നോടിയായുള്ള ഇളവ് ജനങ്ങള്‍ ഏറെ ആശ്വാസകരമാവും. കര്‍ഫ്യൂവിലെ ഇളവ് ഹ്രസ്വമാണെങ്കിലും നിയന്ത്രണങ്ങളില്‍ നിന്നും ആശ്വാസം കിട്ടിയതില്‍ ആശ്വസിച്ചിരിക്കുകയാണ് ജനങ്ങള്‍.

അതേസമയം, രാജ്യത്തേക്കുള്ള സന്ദര്‍ശക നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. താമസക്കാര്‍ക്കും ഒമാന്‍ പൗരന്മാര്‍ക്കും മാത്രമേ ഒമാനിലേക്ക് പ്രവേശനം അനുവദിക്കൂ. ഒമാൻ പൗരന്മാർ ഒഴികെയുള്ളവർ ഒമാനില്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്ബന്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here