Monday, 11 November - 2024

മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോർട്ട് ആഹ്വാനം

റിയാദ്: റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോടതി ആവശ്യപ്പെട്ടു. ശഅബാൻ 29 പൂർത്തിയാകുന്ന ഞായറാഴ്ച്ചയാണ് മാസപ്പിറവി ദർശിക്കാൻ ആഹ്വാനം. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച്ചയാണ് സഊദിയിൽ ശഅബാൻ 29.

ചന്ദ്രക്കല ദർശിക്കുന്നവർ തൊട്ടടുത്ത കോടതിയിലോ ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ എത്തി തങ്ങളുടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും അല്ലെങ്കിൽ അടുത്തുള്ള കോടതിയിൽ എത്താൻ സഹായിക്കുന്നതിന് മേഖലയിലെ അതോറിറ്റിക്ക് റിപ്പോർട്ട് ചെയ്യുകയോ ചെയ്യണമെന്ന് സുപ്രീം കോടതി നിർദേശിച്ചു

Most Popular

error: