അച്ഛൻ മരിച്ചിട്ടും നാട്ടിലെത്താനാകാതെ, പൊട്ടിക്കരഞ്ഞും പൊട്ടിത്തെറിച്ചും യാത്രക്കാർ; ദുബൈ –തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഒരു ദിവസം വൈകി ഇന്ന് പറക്കും 

0
17

ദുബൈ: ദുബൈയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം അനിശ്ചിതമായി വൈകുന്നു. ബുധനാഴ്ച രാവിലെ 6.05ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇതുവരെ പുറപ്പെട്ടില്ല. ഐഎക്സ് 530 വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. ദുബായ് സമയം 5 മണിക്ക് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ചെന്നൈയിൽ എത്തിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരുന്നു സ്ത്രീകളും കുട്ടികളും അടക്കം 150 ഓളം യാത്രക്കാർ ദുരിതത്തിലാണ്.

‘കാലാവസ്ഥ പ്രതിസന്ധി മാറിയെങ്കിലും ദുബായിലെ വ്യോമ ഗതാഗതക്കുരുക്കിനെ (air traffic congestion) തുടർന്ന് വിമാനത്തിന് ലാൻഡിങ് അനുമതി ലഭിച്ചില്ല. പിന്നീട് റാസൽഖൈമയിൽ കാത്തിരുന്നതിന് ശേഷമാണ് വിമാനം ദുബായിൽ ലാൻഡ് ചെയ്തത്. തിരുവനന്തപുരത്തേക്ക് തിരിച്ച് പറക്കേണ്ട സമയമായപ്പോഴേക്കും വിമാന ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞിരുന്നു

ജീവനക്കാർക്ക് 12 മണിക്കൂർ നിർബന്ധിത വിശ്രമം (mandatory rest) ഉള്ളതിനാൽ ഇതിന് ശേഷം മാത്രമെ വിമാന യാത്ര പുനരാരംഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ വിമാനത്തിലെ യാത്രക്കാർക്ക് റീഫണ്ട്, റീഷെഡ്യൂളിങ്, റിഫ്രഷ്മെന്റ് തുടങ്ങിയ എല്ലാ സഹായങ്ങളും ഒരുക്കിയിട്ടുണ്ട്’ -എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു. less

അടിയന്തിര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് തിരിച്ച യാത്രക്കാരും ദുരിതത്തിലാണ്. വിമാനം പുറപ്പെടാത്തതിനാല്‍ ഒരു യാത്രക്കാരൻ വിമാനത്തിൽ പൊട്ടിക്കരഞ്ഞു.

തൻ്റെ പിതാവ് മരിച്ചതിനാല്‍ നാട്ടിലേക്ക് പോകാനിരുന്ന യാത്രക്കാരനാണ് ദുബായയില്‍ കുടുങ്ങിപ്പോയത്. അതേസമയം, തിരുവനന്തപുരത്തുനിന്നും എത്തേണ്ട വിമാനം മോശം കാലാവസ്ഥമൂലം റാസല്‍ഖൈമയില്‍ ഇറക്കിയെന്നും ഇതിനാലാണ് ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വൈകുന്നതെന്നുമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിശദീകരണം നല്‍കിയിരിക്കുന്നത്. വീഡിയോ കാണാം👇

വീഡിയോ 1