Saturday, 27 July - 2024

സഊദിയിൽ ആശങ്ക ഉയർത്തി പ്രതിദിന കൊവിഡ് ബാധയും ഗുരുതര രോഗികളും ഉയരുന്നു

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 904 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9 പേർ മരണപ്പെടുകയും 540 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 7,823 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 898 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,737 ആയും വൈറസ് ബാധിതർ 396,758 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 382,198 ആയും ഉയർന്നു.

Most Popular

error: