ദമാം: തെരഞ്ഞെടുപ്പു ദിവസം കണ്ണൂർ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയത് സിപിഎം അക്രമ രാഷ്ട്രീയം അരക്കിട്ടുറപ്പുകുന്നതാണെന്നു ഒന്നുകൂടി തെളിയിക്കുന്നതനാണെന്ന് ദമാം കൊല്ലം ജില്ലാ കെഎംസിസി വാർത്താകുറിപ്പിൽ അറിയിച്ചു. മുസ്‌ലിം ലീഗിനെ ലക്ഷ്യമാക്കി സിപിഎം നടത്തുന്ന ഈ അക്രമങ്ങളും കൊലപാതകങ്ങളും വ്യക്തമായ അജണ്ടകളുടെ അടിസ്ഥാനത്തിലാണെന്നും സിപിഎം നെതിരെ ശബ്ദിക്കുന്നവരെ ഉന്മൂലനം ചെയുന്നത് ഫാസിസ്റ്റുകളുടെ രീതിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ഈ രീതിയിൽ കൊലപാതക രാഷ്ട്രീയവുമായി ഇടതുപക്ഷം മുന്നോട്ടു പോകുന്നത് കേരളത്തിൽ സമാധാനം നഷ്ടപെടുത്താൻ കാരണമാകും. മൻസൂറിന്റെ കൊലപാതകം ആസൂത്രിതമാണെന്നും അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നും യോഗം വിലയിരുത്തി. സമുദായത്തെ രണ്ടായി തിരിച്ചു, പരസ്പര വൈര്യം കൂട്ടി ഒരു വിഭാഗത്തെ കൂടെ നിർത്താനുള്ള ഗൂഢ തന്ത്രമാണ് സിപിഎം പയറ്റുന്നത്. ഔഫിന്റ കൊലപാതകവും ഇതിനു ഉദാഹരണമാണെന്നും .സിപിഎം ന്റെ കപടമുഖം സമൂഹം തിരിച്ചറിയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ആഷിക് തൊടിയൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുധീർ പുനയം, ഷെരീഫ്, സലിം ചടയമംഗലം, നവാബ് ചിറ്റുമൂല, മുജീബ് പുനലൂർ, നിസാർ അഹമ്മദ്, സിയാർ മുഹമ്മദ്, വഹാബ് കൊല്ലം, ഷംനാദ് മുതിരപ്പറമ്പ്, നൗഷാദ് കെ എസ് പുരം തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.