ജുബൈൽ: കൂത്തുപറമ്പില്‍ സിപിഎം ക്രിമിനലുകള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന മൻസൂറിന്റെ കൊലപാതകത്തിൽ ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പൈശാചികമായ ഈ ക്രൂര കൃത്യം നടത്തിയ സി പി എമ്മിനെ കേരളത്തിലെ പൊതു സമൂഹം ഒറ്റ പെടുത്തണം. കേരളത്തിലെ സമാധാന അന്തരീക്ഷത്തിനു ഇത്തരം പ്രവർത്തികൾ വെല്ലുവിളിയാണ്.
അഴിമതിയിൽ മുങ്ങികുളിച്ച പിണാറായി സർക്കാരിന് നിയമ സഭ തെരെഞ്ഞെടുപ്പിൽ തിരിച്ചടി ലഭിക്കുമെന്ന് മുന്നിൽ കണ്ടു സി പി എം നടത്തുന്ന ഇത്തരം നികൃഷ്ടമായ പ്രവർത്തിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തമെന്നു ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഫാസ് മുഹമ്മദലി, ജാഫർ തേഞ്ഞിപ്പലം, യു എ റഹീം, ഷംസുദ്ദീൻ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.