Thursday, 19 September - 2024

റാബിഗ് പവർ പ്ലാന്റിൽ വൻ തീപ്പിടുത്തം, തീയണക്കാനുള്ള ശ്രമം തുടരുന്നു, വീഡിയോ

ജിദ്ദ: ജിദ്ദക്ക് സമീപമുള്ള റാബിഗിൽ വൈദ്യുതി ഉത്പാദന കേന്ദ്രത്തിൽ വൻ തീപ്പിടുത്തം. വ്യാഴാഴ്ച രാത്രിയോടെയാണ് എണ്ണ സംഭരണ ടാങ്കുകളിൽ ഒന്നിലുണ്ടായ ചോർച്ചയെ തുടർന്ന് തീപിടുത്തമുണ്ടായത്. സഊദി ഇലക്ട്രിസിറ്റി കമ്പനിക്ക് കീഴിലുള്ള പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമം തുടരുകയാണെന്ന് സഊദി ഇലക്ട്രിസിറ്റി കമ്പനി ട്വിറ്ററിൽ അറിയിച്ചു.

വീഡിയോ

Most Popular

error: