റിയാദ്: സഊദിയിൽ സ്വകാര്യ മേഖലയിൽ റമദാനിൽ ആറ് മണിക്കൂറായിരിക്കും പ്രവൃത്തി സമയമെന്നു സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിൽ കേന്ദ്രങ്ങളിലും ശക്തമായ കൊവിഡ് പ്രോട്ടോകൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്തെ ഗവണ്മെന്റ്, പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് റമദാനിൽ അഞ്ചു മണിക്കൂറാണ് പ്രവർത്തി സമയം.