Saturday, 27 July - 2024

സഊദിയിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ഏഴായിരം കടന്നു

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 783 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8 പേർ മരണപ്പെടുകയും 417 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 7,044 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 852 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,719 ആയും വൈറസ് ബാധിതർ 394,952 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 381,189 ആയും ഉയർന്നു.

Most Popular

error: