Saturday, 27 July - 2024

“ദ ഡിസ്റ്റൻസ്” സുവനീര്‍ വിതരണോദ്ഘാടനം നടത്തി

അബഹ: കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കിയ ദ ഡിസ്റ്റൻസ് എന്ന സുവനീറിന്റെ അസീർ തല വിതരണോദ്ഘാടനം നടത്തി. ഖമീസ് മുശൈത്ത് താജ്മഹൽ റസ്റ്റോറൻറ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി ഫോറം അസീർ റീജണൽ പ്രസിഡൻറ് സലിം ജി കെ ഡോക്ടർ ബിനു കുമാറിന് ആദ്യകോപ്പി കൈമാറി. കൊവിഡ് പിടിമുറുക്കിയ ഘട്ടത്തിലും സ്വന്തം ആരോഗ്യത്തെ പോലും തൃണവൽക്കരിച്ച് ഡോക്ടർ എന്ന നിലയിൽ മാതൃകാപ്രവർത്തനം കാഴ്ചവെച്ചയാളാണ് ഖമീസ് മൈ കെയർ ക്ലിനിക്കിലെ ഡോ: ബിനുകുമാർ. കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ: ലുഖ്‌മാൻ പങ്കെടുത്തു.

ഫ്രറ്റേണിറ്റി ഫോറം എക്സിക്യൂട്ടീവ് അംഗം ഹനീഫ ജോക്കട്ടെ പരിപാടി നിയന്ത്രിച്ചു. സാബിർ അലി നാലകത്ത് മാഗസിൻ പരിചയപ്പെടുത്തി. അസീർ റീജണൽ സെക്രട്ടറി ഷറഫുദ്ദീൻ മണ്ണാർക്കാട്, അൽ ജുനൂബ് ഇൻറർനാഷണൽ സ്കൂൾ കൗൺസിലർ ഡോ: തൗഖീർ ഇഖ്ബാൽ, ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും ജിദ്ദ കോൺസുലേറ്റ് സാമൂഹ്യ ക്ഷേമ വിഭാഗം അംഗവുമായ ഹനീഫ് മഞ്ചേശ്വരം, മാധ്യമ പ്രവർത്തകൻ മുജീബ് എല്ലുവിള, കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ: അബ്ദുൽ കാദർ തിരുവനന്തപുരം, മുഹമ്മദ് റാഫി പട്ടർപാലം സംസാരിച്ചു.

Most Popular

error: