Thursday, 19 September - 2024

കൊവിഡ് അതിരൂക്ഷം; ഒമാനിലേക്ക് പ്രവേശന വിലക്ക്

മസ്കറ്റ്: രാജ്യത്ത് കോവിഡ് അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തേക്ക് പ്രവേശന വിലക്കെർപ്പെടുത്തി ഒമാൻ. ഈ മാസം എട്ടു മുതൽ ഒമാൻ പൗരന്മാരും ഒമാനിലെ താമസക്കാർക്കും ഒഴികെ പ്രവേശനം നൽകുകയില്ലെന്ന് അധികൃതർ അറിയിച്ചു.

സുപ്രീം കൗൺസിൽ തീരുമാനപ്രകാരം ദേശീയ വാർത്താ ഏജൻസിയാണ് വാർത്ത പുറത്ത് വിട്ടത്. ഒമാനിലെ പൗരന്മാർക്കും ഒമാനിലെ റെസിഡൻസി വിസ കൈവശമുള്ളവർക്കും മാത്രമേ ഏപ്രിൽ 8 മുതൽ സുൽത്താനേറ്റിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് തിങ്കളാഴ്ച സ്റ്റേറ്റ് ടിവി അറിയിച്ചു. ഏപ്രിൽ എട്ടിന് ഉച്ചക്ക് 12 മണി മുതലാണ് പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരിക.

കൂടാതെ, ഏതാനും നിയന്ത്രണങ്ങളും സുപ്രീം കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അവ ഇപ്രകാരമാണ്

1: മുഴുവൻ വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണം തുടരും

2: പള്ളികളിൽ തറാവീഹ് നിസ്കാരങ്ങൾക്ക് വിലക്ക്

3: ഇഫ്ത്വാർ അടക്കമുള്ള ആളുകൾ കൂട്ടം കൂടിയുള്ള പരിപാടികൾക്ക് പൂർണ്ണ വിലക്ക്

4: ഒമാൻ പൗരന്മാർ, ഒമാനം റെസിഡന്ഷ്യൽ കാർഡ് ഉള്ളവർ ഒഴികെ ഉള്ളവർക്ക് ഏപ്രിൽ എട്ട് മുതൽ പ്രവേശന വിലക്ക്.

Most Popular

error: