റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 695 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7 പേർ മരണപ്പെടുകയും 489 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തെ പ്രതിദിന കണക്കുകളിൽ കുറവ് അനുഭവപ്പെടുന്നത് നേരിയ ആശ്വാസത്തിന് വക നൽകുന്നുണ്ട്.
നിലവിൽ 6,368 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 836 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,704 ആയും വൈറസ് ബാധിതർ 393,377 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 380,305 ആയും ഉയർന്നു.