Saturday, 27 July - 2024

കൊല്ലം ജില്ലയിൽ യു.ഡി.എഫ് മുന്നിലെത്തും: കെഎംസിസി

ദമാം: നാളെ നടക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ല യിൽ യുഡിഎഫ് മുന്നണി ഉജ്ജ്വല വിജയം നേടി മുന്നിലെത്തുമെന്ന് കെഎംസിസി ദമാം കൊല്ലം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകനയോഗം വിലയിരുത്തി. മുസ്‌ലിം ലീഗ്‌ മത്സരിക്കുന്ന പുനലൂരും ആർ എസ് പി മത്സരിക്കുന്ന ഇരവിപുരവും ഇക്കുറി ഇടത് മുന്നണിയിൽ നിന്നും യു ഡി എഫ് പിടിച്ചെടുക്കുമെന്നും യോഗ അഭിപ്രായപ്പെട്ടു. യു ഡി എഫ് തെരഞ്ഞെടുത്ത സ്ഥാനാർത്ഥികൾ എല്ലാ തലത്തിലും സ്വീകാര്യത ഉള്ളവരാണെന്നും ഇതിനു വേണ്ടി പ്രയത്നിച്ച യുഡിഎഫ് നേതാക്കളെ പ്രത്യേകം പ്രശംസിച്ചു.

ഗ്രേസ് ദമാം ചാപ്റ്ററും കെഎംസിസി ദമാം കൊല്ലം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക തെരഞ്ഞെടുപ്പു അവലോകന യോഗത്തിൽ പ്രവാസികളും നാട്ടിലുള്ള യുഡിഎഫ് പ്രതിനിധികളും സ്ഥാനാർത്ഥികളും സംവദിച്ചു. പ്രസിഡന്റ് ആഷിക് എസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് ഓർഗനൈസിംഗ് സെക്രട്ടറി മാമു നിസാർ ഉദ്‌ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ നേതാവ് മണക്കാട് നജുമുദീൻ, ദമാം കെഎംസിസി കൊല്ലം ജില്ലാ കമ്മിറ്റി ഭാരവാഹികളായ സുധീർ പുനയം, നൗഷാദ് കെ സ് പുരം, ഷെരിഫ് ഇരവിപുരം, നിസാർ അഹ്‌മദ്‌, എം എ. വഹാബ്, ഷംനാദ്, സിയാർ മുഹമ്മദ്‌, താഹിരുദീൻ എന്നിവർ ദമാമിൽ നിന്നും നവാബ് ചിറ്റൂമൂല, മുജീബ് പുനലൂർ, നാസർ പുനലൂർ സലിം ചടയമംഗലം, അഡ്വ: കാര്യറ നസീർ, അഡ്വ: മുനീർ എന്നിവർ നാട്ടിൽ നിന്നും ഓൺ ലൈനിൽ പങ്കെടുത്തു സംസാരിച്ചു.

ഗ്രേസ് ദമാം ചാപ്റ്റർ പ്രതിനിധികളായ യു എ റഹിം, ഫൈസൽ ഇരിക്കൂർ, അമീർ അലി, ഷാജി മണ്ണഞ്ചേരി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കെഎംസിസി പ്രതിനിധികളായ ഷംസുദീൻ പള്ളിയാൽ, എ കെ എം നൗഷാദ് എന്നിവരും സന്നിഹിതരായിരുന്നു. അസ്‌ലം കൊളക്കോടൻ കോഓഡിനേറ്റർ ആയിരുന്നു. യു ഡി എഫ് ചടയമംഗലം സ്ഥാനാർഥി എ എം നസീർ രാത്രി വൈകിയും ഓൺലൈൻ അവലോകന യോഗതിൽ പങ്കെടുത്തത് ആവേശം നൽകിയതായി യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Most Popular

error: