Thursday, 12 September - 2024

തീവ്രവാദവും ശത്രുതയും അവസാനിപ്പിക്കാതെ ഇറാനുമായി ചര്‍ച്ചയില്ല; നിലപാട് ആവര്‍ത്തിച്ച് സഊദി അറേബ്യ

റിയാദ്: മേഖലയെ അസ്ഥിരപ്പെടുന്ന പ്രവര്‍ത്തനങ്ങളും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന പിന്തുണയും അവസാനിപ്പിക്കാതെ ഇറാനുമായി ഒരു നിലക്കുള്ള ബന്ധവും സാധ്യമല്ലെന്ന് സഊദി അറേബ്യ. മേഖലയെ അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങളും ശത്രുതാപരമായ പെരുമാറ്റങ്ങളും ഇറാൻ അവസാനിപ്പിക്കുന്ന പക്ഷം ഇറാനുമായി അടുപ്പവും പങ്കാളിത്തവും സ്ഥാപിക്കാൻ സാധിക്കുമെന്നും സഊദി വിദേശ കാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി. സി.എൻ.എൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇറാന്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്നത്. ഇറാനും മേഖലയുടെ ഭാഗമാണ്. തീവ്രവാദ ഗ്രൂപ്പുകൾക്കും ഭീകരർക്കും പിന്തുണ നൽകി ഇറാൻ സൃഷ്ടിക്കുന്ന ഗുരുതരമായ വെല്ലുവിളികൾക്ക് പരിഹാരം കാണാതെ ഇറാനുമായി അടുപ്പം സ്ഥാപിക്കുക അസാധ്യമാണ്. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ നല്‍കി വരുന്ന പിന്തുണയാണ് മേഖലയില്‍ സൃഷ്ടിക്കുന്ന ഗുരുതര പ്രതിസന്ധികള്‍ക്ക് കാരണം. ഇതിന് പരിഹാരം കാണാതെ ഇറാനുമായി ചര്‍ച്ചയോ ബന്ധമോ സ്ഥാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തീവ്രവാദ ഗ്രൂപ്പുകൾക്കും ഭീകരർക്കും പിന്തുണ നൽകി ഇറാൻ ഗുരുതര വെല്ലുവിളി സൃഷ്ടിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

Most Popular

error: