Saturday, 27 July - 2024

കിഴക്കൻ പ്രവിശ്യ എൽഡിഎഫ് പാലക്കാട്, കോഴിക്കോട് ജില്ല നിയമസഭ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നു

ദമാം: കിഴക്കൻ സഊദിയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പാലക്കാട്, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ ഓൺലൈൻ തെരെഞ്ഞെടുപ്പ് കൺവെൻഷനുകൾ സംഘടിപ്പിച്ചു. ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പാലക്കാട് ജില്ല തെരെഞ്ഞെടുപ്പ് കൺവെൻഷൻ സിപിഎം സംസ്ഥാനസമിതി അംഗവും, മുൻ എം.പിയുമായ എൻ.എൻ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ക്ഷേമത്തിനായി ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണംവേണമെന്ന് എൻ.എൻ.കൃഷ്ണദാസ് ഉണർത്തി. മുൻ സർക്കാരിനെ അപേക്ഷിച്ചു ഒട്ടേറെ പ്രവാസി ക്ഷേമപദ്ധതികൾ നടപ്പിലാക്കിയ ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം പ്രവാസലോകത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒറ്റപ്പാലം മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി പ്രേം കുമാർ, ആലത്തൂർ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി പ്രസന്നൻ, പട്ടാമ്പി ഇടതുമുന്നണി തെരെഞ്ഞെടുപ്പ് കൺവീനർ ഷാജി, സൗദിയിലെ ഇടതുപക്ഷ നേതാക്കളായ ജോർജ്ജ് വർഗ്ഗീസ്, പവനൻ മൂലയ്ക്കൽ എന്നിവർ സംസാരിച്ചു. രതീഷ് രാമചന്ദ്രൻ സ്വാഗതവും, രഘു നന്ദിയും പറഞ്ഞു.

നൗഷാദ് അകോലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കോഴിക്കോട് ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ജോർജ്ജ് എം തോമസ് എം.എൽ.എ ഉത്‌ഘാടനം ചെയ്തു. ജനങ്ങളുടെ താത്പര്യങ്ങൾക്കും, സംസ്ഥാനത്തിന്റെ വികസനത്തിനും അപ്പുറം ജാതി, മത വർഗ്ഗീയ ശക്തികളുടെ താത്പര്യങ്ങൾക്കനുസരിച്ചു ഭരണതീരുമാനങ്ങൾ എടുക്കുന്ന പാരമ്പര്യമാണ് യു.ഡി.എഫിന് ഉള്ളതെന്ന് അദ്ദേഹം ഉത്‌ഘാടനപ്രസംഗത്തിൽ പറഞ്ഞു. എന്നാൽ ഒരു മത, ജാതി സംഘടനകൾക്കും മുൻപിൽ മുട്ട് മടക്കാതെ, ജനങ്ങൾക്കായി വികസനപ്രവർത്തനങ്ങൾ നടത്തുന്നതാണ് ഇടതുമുന്നണിയുടെ കരുത്ത്.അത് ജനങ്ങൾ അംഗീകരിച്ചു തുടർഭരണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡംഗം ജോർജ്ജ് വർഗ്ഗീസ്, ഇടതുപക്ഷ നേതാക്കളായ ബെൻസി മോഹൻ, പവനൻ മൂലക്കീൽ, ഇ.എം.കബീർ, മീനു മോഹൻദാസ്, ജ്യോത്സ്ന രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
രഞ്ജിത് വടകര സ്വാഗതവും, മോഹൻദാസ് കുന്നത്ത് നന്ദിയും പറഞ്ഞു.

Most Popular

error: