Thursday, 12 September - 2024

കെ ഡി എം എഫ് റിയാദ് ഡോക്ടര്‍ ലൈവ് ശ്രദ്ധേയമായി

റിയാദ്: ‘കരുതലോടെ വിത്തിറക്കാം കരുത്തുള്ള വിളവെടുക്കാം’ എന്ന പ്രമേയത്തിൽ റിയാദ് കോഴിക്കോട് ജില്ല മുസ്‌ലിം ഫെഡറേഷൻ നടത്തുന്ന ത്രൈമാസ കാംപയിന്റെ ഭാഗമായി ‘ഡോക്ടർ ലൈവ്’ ഓൺലൈൻ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കൽ സിറ്റിയിലെ ഡോ: അബ്ദുല്‍ അസീസ് സുബൈർ കുഞ്ഞ് “പ്രവാസികളുടെ ആരോഗ്യം, മാറ്റപ്പെടേണ്ട ജീവിത ശൈലികൾ” എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. പ്രവാസികളുടെ ശാരീരിക ആരോഗ്യം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് മാനസിക ആരോഗ്യമെന്നും ജീവിതത്തില്‍ കൃത്യനിഷ്ഠത പാലിച്ചും ആത്മീയ രീതികളിലൂടെയും മാനസിക ആരോഗ്യം സംരക്ഷിക്കാമെന്നും അദ്ദേഹം ഉണർത്തി. സമയ നിഷ്ട ഇല്ലാത്ത സമൂഹ മാധ്യമ ഉപയോഗം നിയന്ത്രിക്കണമെന്നും ആദ്ദേഹം ഓർമ്മിപ്പിച്ചു.

ജീവിത ശൈലി രോഗങ്ങളെ കുറിച്ച് വിശദമായി ക്ലാസ് നൽകുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ചെയ്യുന്ന ജോലിക്ക് അനുസരിച്ച് ആവശ്യമായ ഭക്ഷണം മാത്രം കൃത്യ നിഷ്ടയോടെ കഴിക്കുക, ജങ്ക് ഫുഡ്, പ്രൊസസ്സ്ഡ് ഫുഡ് തുടങ്ങിയവ പരമാവധി ഒഴിവാക്കുക, സമീകൃത ആഹാരത്തിലൂടെയും വ്യായാമത്തിലൂടെയും ശാരീരിക ആരോഗ്യം സംരക്ഷിക്കാമെന്നും ഇല വർഗങ്ങൾ ഭക്ഷണത്തില്‍ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണർത്തി. സൈനുൽ ആബിദ് മച്ചക്കുളം അദ്ധ്യക്ഷത വഹിച്ചു.

അക്ബര്‍ വേങ്ങാട് ഉദ്ഘാടനം ചെയ്‌തു. ഷറഫുദ്ദീൻ ഹസനി മോഡറേറ്റര്‍ ആയിരുന്നു. യൂസുഫ് കാക്കഞ്ചേരി ആശംസകൾ നേർന്നു. സമീർ പുത്തൂർ ജുനൈദ് മാവൂർ അബ്ദുൽ കരീം പയോണ സ്വാലിഹ് മാസ്റ്റർ, എന്നിവർ നേതൃത്വം നല്‍കി. ജാസിർ ഹസനി പ്രാർത്ഥന നടത്തി. ഫസലുറഹ്മാൻ പതിമംഗലം സ്വാഗതവും ജുനൈദ് മാവൂർ നന്ദിയും പറഞ്ഞു.

Most Popular

error: