Saturday, 27 July - 2024

കഴിഞ്ഞ വർഷം ഏപ്രിലിന് സമാനമായ സാഹചര്യം, സൂക്ഷ്മമായി വിലയിരുത്തി സഊദി ആരോഗ്യ മന്ത്രാലയം

പരിശോധനകളും ശക്തം, ഒരാഴ്ചക്കിടെ മുപ്പതിനായിരം കൊവിഡ് നിയമ ലംഘനങ്ങൾ

റിയാദ്: സഊദിയിൽ കൊവിഡ് ഉയരുന്ന സാചര്യത്തിൽ പ്രതിരോധ നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ അതിശക്തമായ പരിശോധനകളാണ് രാജ്യവ്യാപകമായി നടക്കുന്നത്. വൈറസ് ഉയരുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യവ്യാപകമായി ഇരുപത്തേഴായിരം കൊവിഡ് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദിലാണ് ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്‌തത്‌. ഏഴു ദിവസത്തിനുള്ളിൽ 8,800 കൊവിഡ് നിയമ ലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. മക്ക ആറായിരം, കിഴക്കൻ പ്രവിശ്യ 3,700, ഖസീം 2,100, മദീന 1,600, അൽജൗഫ്, തബൂക് പ്രവിശ്യകൾ 1,100 എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

അതേസമയം, രാജ്യത്തെ വൈറസ് ബാധ സ്ഥിഗതികൾ കഴിഞ്ഞ വർഷം ഏപ്രിലിന് സമാനമായ നിലയിലാണെന്ന്‌ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് വ്യാപനം തടയാൻ ഓരോരുത്തരും ശ്രദ്ധ പുലർത്തണമെന്നും ഗുരുതര രോഗികളും പ്രതിദിന രോഗികളും വർധിക്കുന്നത് തടയാനുള്ള ശ്രമത്തിൽ എല്ലാവരും ഭാഗവാക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി ഇന്ന് റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായ ആൾകൂട്ടമാണ് വൈറസ് വ്യാപനത്തിന് കാരണമെന്നും വൈറസ് വ്യാപന സാഹചര്യങ്ങളിൽ നിന്നും എല്ലാവരും വിട്ടു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Most Popular

error: