സഊദിയിൽ പ്രതിദിന കൊവിഡ് രോഗ ബാധയിൽ നേരിയ ആശ്വാസം

0
984

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 673 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7 പേർ മരണപ്പെടുകയും 504 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ മൂന്ന് ദിവസത്തെ പ്രതിദിന കണക്കുകളിൽ കുറവ് അനുഭവപ്പെടുന്നത് നേരിയ ആശ്വാസത്തിന് വക നൽകുന്നുണ്ട്.

നിലവിൽ 6,169 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 782 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,697 ആയും വൈറസ് ബാധിതർ 392,682 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 379,816 ആയും ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here