Saturday, 27 July - 2024

മുസ്തഫ ഹുദവി കൊടക്കാട് നാട്ടിലേക്ക് മടങ്ങുന്നു

ജിദ്ദ: യുവ പണ്ഡിതനും ചിന്തകനും സമസ്ത ഇസ്‌ലാമിക് സെന്റർ ഭാരവാഹിയുമായ മുസ്തഫ ഹുദവി കൊടക്കാട് പന്ത്രണ്ട് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. നിലവിൽ ബിൻലാദിൻ കമ്പനിയിൽ ജോലി ചെയ്യുന്ന അദ്ദേഹം റമദാൻ അവസാനത്തോടെ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ്.

പ്രശ്‌സ്തമായ ചെമ്മാട് ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്നും ‘ഹുദവി’ ബിരുദം നേടിയ അദ്ദേഹം ഹൈദരാബാദ് ഉസ്മാനിയ ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും മധുര കമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്ദ ബിരുദവും നേടിയുട്ടുണ്ട്. കോട്ടക്കലിന് സമീപം പറപ്പൂർ സബീലുൽ ഹുദ അറബിക്കോളേജിൽ അധ്യാപകനായിരിക്കുമ്പോഴാണ് പ്രവാസിയായി ജിദ്ദയിൽ വരുന്നത്. ഇനി നാട്ടിൽ തിരിച്ചെത്തിയാൽ ഇതേ സ്ഥാപനത്തിൽ അധ്യാപകനായി തുടരാനാണ് ഉദ്ദേശം.

ജിദ്ദയിൽ ജോലി ചെയ്യുമ്പോഴും പ്രവാസികൾക്കിടയിൽ അധ്യാപകനായി സേവനം തുടർന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എസ് ഐ സി, കെഎംസിസി എന്നീ സംഘടനകൾക്ക് കീഴിൽ ഷറഫിയ്യ, മഹ്ജർ എന്നിവിടങ്ങളിലായി അഞ്ചോളം ഖുർആൻ ക്‌ളാസുകൾ നടന്നു വരുന്നു. നാട്ടിൽ നിന്ന് പ്രാഥമിക പഠനം മാത്രം നടത്തിയ പലരും ഇപ്പോൾ വിശുദ്ധ ഖുർആൻ അർത്ഥം അറിഞ്ഞു പാരായണം ചെയ്യാനും ഒപ്പം അറബി ഭാഷയിലും പ്രവീണ്യം നേടിയവരായി എന്നത് ഈ ക്‌ളാസിന്റെ പ്രത്യേകതയാണ്. നാട്ടിലേക്ക് മടങ്ങിയാലും പ്രവാസികൾക്ക് വേണ്ടിയുള്ള ക്‌ളാസുകൾ തുടരണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

മലപ്പുറം ജില്ലയിലെ ചേളാരിക്ക് സമീപം കൊടക്കാട് സ്വദേശിയാണ് മുസ്തഫ ഹുദവി. നിലവിൽ എസ് ഐ സി മക്ക പ്രവിശ്യ കമ്മിറ്റി പ്രസിഡന്റ്‌, ഷറഫിയ്യ ഏരിയ എസ് ഐ സി പ്രസിഡന്റ്‌, ഹാദിയ ജിദ്ദ ചാപ്റ്റർ, ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി എന്നിവയിലും ഭാരവാഹിയാണ്. കൂടാതെ വള്ളിക്കുന്ന് മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ്‌ ആയും പ്രവർത്തിക്കുന്നു. റമദാൻ അവസാനത്തോടെ നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ ഹുദവിക്ക് ഉചിതമായ യാത്രയയപ്പ് നൽകാൻ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ ശിഷ്യന്മാരും സംഘടന പ്രവർത്തകരും.

Most Popular

error: