Friday, 13 December - 2024

ഒറ്റ ചാർജിൽ 2,500 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന സൗരോർജ്ജ കാർ പുറത്തിറക്കി സഊദി വിദ്യാർത്ഥികൾ

റിയാദ്: ഒറ്റത്തവണ ചാർജ് ചെയ്‌താൽ 2,500 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന സൗരോർജ്ജ കാർ നിർമ്മിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് സഊദി എഞ്ചിനീയറിങ് വിദ്യാർത്ഥികൾ. ഒരു തവണ ചാർജ് ചെയ്‌താൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ 2,500 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുന്ന കാർ നിമ്മിച്ചത് ജിദ്ദയിലെ അൽഫൈസൽ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിങ് വിദ്യാർഥികളാണ്. ബോയിങ്ങുമായി സഹകരിച്ചാണ് സോളാർ കാർ പുറത്തിറക്കിയത്.വ്യാഴാഴ്ച യൂനിവേഴ്‌സിറ്റി പ്രസിഡൻറ് പ്രഫ. മുഹമ്മദ് ബിൻ അലി അൽ ഹയാസയും ബോയിങ് പ്രതിനിധികളും പങ്കെടുത്ത ചടങ്ങിലാണ് സോളാർ കാർ പുറത്തിറക്കിയത്. യൂനിവേഴ്സിറ്റിയിലെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ, ടെക്നിക്കൽ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ 2015 മുതൽ ആരംഭിച്ച പ്രയത്നങ്ങളുടെ ഫലമായാണ് കാർ പുറത്തിറക്കാൻ കഴിഞ്ഞത്. പദ്ധതി പൂർത്തീകരിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷവും പ്രോത്സാഹനവും സർവകലാശാലയുടെ ഭാഗത്തുനിന്നും വിദ്യാർഥികൾക്ക് നൽകിയിരുന്നതായി പ്രഫ: മുഹമ്മദ് ബിൻ അലി അൽ ഹയാസ പറഞ്ഞു.സഊദി വിഷൻ 2030 പദ്ധതിയുടെ സംഭാവനയായി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനും ശാസ്ത്രീയ ഗവേഷണങ്ങൾക്കായും കാർ ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇതിെൻറ ഭാഗമായി 2022 ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന മാരത്തൺ മത്സരത്തിൽ കാർ പങ്കെടുക്കും.

Most Popular

error: