റിയാദ്: രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ നടപടികൾ അതിവേഗത്തിൽ തുടരുന്നു. ഇതിനകം തന്നെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം അരക്കോടിയിലേക്ക് അടുക്കുകയാണ്. ഏറ്റവും ഒടുവിൽ സഊദി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം 4,504,882 ആളുകളാണ് വാക്‌സിൻ സ്വീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 105,800 ആളുകളാണ് വാക്‌സിൻ സ്വീകരിച്ചത്.