ദോഹ: ഖത്തറിൽ പുതുതായി 840 ആളുകളിൽ കൊവിഡ് വൈറസ് ബാധ കണ്ടെത്തിയതായി ഖത്തർ പബ്ലിക് ഹെൽത്ത് സെന്റർ അറിയിച്ചു. ഇവരിൽ 94 ആളുകൾ വിദേശങ്ങളിൽ നിന്ന് രാജ്യത്തെത്തിയവരാണ്. നാല് പേർ മരണപ്പെടുകയും 423 ആളുകൾ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം, ഗൾഫ് അറബ് രാജ്യത്ത് കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനാൽ ഏപ്രിൽ 2 വരെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ അടിയന്തിര വൈദ്യ സേവനങ്ങൾ ഒഴികെയുള്ളത് നിർത്താൻ ഖത്തർ മന്ത്രിസഭ ഉത്തരവിട്ടു.