ന്യൂഡൽഹി: നേപ്പാൾ വഴി സഊദിയിലേക്ക് വരുന്നവരുടെ എൻ ഒ സി ചാർജ് എംബസി വർധിപ്പിച്ചു. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയാണ് ഫീസ് വർധിപ്പിച്ചത്. ഇത് സംബന്ധിച്ച് എംബസി യാതൊരു അറിയിപ്പും നൽകിയിരുന്നില്ല. സഊദിയിലേക്ക് പ്രവേശിക്കുന്നതിനായി എൻ ഒ സി ലഭ്യമാകുന്നതിനു ഇന്ന് രാവിലെ എംബസിയിൽ യാത്രക്കാർ എത്തിയപ്പോഴാണ് ഫീസ് തുക വർധിപ്പിച്ചതായി അറിയുന്നത്.
എൻ ഒ സി ഫീസ് 1020 നേപ്പാൾ രൂപയിൽ നിന്നും 2590 നേപ്പാൾ രൂപയായാണ് വർധിപ്പിച്ചത്. സഊദിയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവ്വീസ് ലഭ്യമല്ലാത്തതിനാൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ഇപ്പോൾ നേപ്പാൾ, ഒമാൻ, മാലിദ്വീപ്, ദുബൈ-ബഹറൈൻ തുടങ്ങിയ വഴികൾ തിരഞ്ഞെടുത്താണ് സഊദിയിലേക്ക് വരുന്നത്.
സഊദിയിലേക് റീ എൻട്രി വിസയിൽ തിരിച്ചു പോരാൻ ശ്രമിക്കുന്നവർക്ക് നേപ്പാൾ വഴി പോരണമെങ്കിൽ എന്തല്ലാം ആവശ്യമുണ്ട്?
ഇന്ത്യക്കാർക് നേപ്പാൾ പോവാൻ വിസാ ആവശ്യമില്ല. നേപ്പാൾ കാഠ്മണ്ഡു ടിക്കറ്റുമായിപിസിആർ
എടുത്ത് https://ccmc.gov.np/
എന്ന വെബ്സൈറ്റിൽ നമ്മുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക. സേവ് ചെയ്യുമ്പോൾ ഒരു നമ്പർ വരും അത് സ്ക്രീൻ ഷോട്ട് എടുത്ത് മൊബൈലിൽ സൂക്ഷിക്കുക. നേപ്പാൾ എയർഎയർപോർട്ട് ഇറങ്ങിയാൽ ആ നമ്പർ കാണിക്കണം. നേപ്പാളിൽ എത്തിയാൽ 14 ദിവസം ക്വാറന്റൈ താമസിക്കുക
സഊദിയിലെക് പോരുന്നതിനു 5,6 ദിവസം മുൻപ് ഇന്ത്യൻ എംബസി പോയി എൻ ഒ സി ക്ക് അപേക്ഷിക. എൻ ഒ സി കിട്ടിയാൽ സഊദി റിട്ടേൺ ടിക്കറ്റ് തീയതി ഒരു ദിവസം മുൻപ് പിസിആർ ടെസ്റ്റ് എടുത്ത് നെഗറ്റീവ് ആണെങ്കിൽ വളരെ ഈസി ആയി സഊദിയിൽ ഇറങ്ങാം.
സഊദിയിൽ ഇറങ്ങുമ്പോൾ എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചാൽ നേപ്പാളിൽ പതിനാലു ദിവസം ക്വാറന്റൈൻ കഴിഞ്ഞു വരുകയാണെന്ന് അറിയിക്കുക. പാസ്പോര്ട്ട് സ്റ്റാമ്പ് നോക്കി ശരിയാണെങ്കിൽ നമുക്ക് സഊദിയിലിറങ്ങുമ്പോഴുള്ള എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചു കിട്ടിയാൽ പുറത്തു ഇറങ്ങാം. നേപ്പാളിലെ ഇന്ത്യൻ എംബസി എൻ ഒ സി ചെയ്യുകയോ അല്ലെങ്കിൽ നിങ്ങൾക്ക് കിട്ടാൻ തടസം വരികയോ ചെയ്‌താൽ പിന്നെ നേപ്പാൾ വഴി സഊദിയിലേക്ക് പോരാൻ പ്രായാസമാണ്.
കൂടുതൽ സഊദി, ഗൾഫ് വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ👇