ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ തൃശൂർ സ്വദേശി നിര്യാതനായി. തൃശൂർ കാരികുളം പാലപ്പിള്ളി സ്വദേശി വില്ലൻ ഹൗസിൽ ഹസൈനാർ മുസ്‌ലിയാർ (50) ആണ് നിര്യാതനായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെയാണ് അൽ ഖോബാർ അൽ ദോസറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു.
ഒന്നര വർഷം മുമ്പ് സഊദിയിൽ നിന്ന് ഹൃദയ ശാസ്ത്രക്രിയക്ക് വിധേയമായിരുന്നു. 25 വർഷത്തിലധികമായി അൽ ബർറാക് എന്ന കമ്പനിയിൽ പർച്ചേസ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. മുഹമ്മദ് – സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ, മക്കൾ മിദ്‌ലാജ്, ശാമിൽ, മാജിദ. ജാമാതാവ്: നിസാമുദ്ദീൻ അദനി. ഐസിഫ് ദമാം സെൻട്രൽ കമ്മിറ്റി പബ്ലിക്കേഷൻ സെക്രട്ടറിയായിരുന്നു.നിയമ സഹായങ്ങൾക്ക് ഐ സി എഫ് പ്രവർത്തകർ രംഗത്തുണ്ട്.