Saturday, 27 July - 2024

സഊദിയിൽ പുതിയ കൊവിഡ് കേസുകൾ ഉയരുന്നു, ചികിത്സയിലുള്ള രോഗികൾ അയ്യായിരം കവിഞ്ഞു

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 556 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7 പേർ മരണപ്പെടുകയും 410 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 5,045 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 694 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,663 ആയും വൈറസ് ബാധിതർ 389,422 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 377,714 ആയും ഉയർന്നു.

Most Popular

error: