Saturday, 27 July - 2024

സമദാനിയുടെ തെരഞ്ഞെടുപ്പ് ഗാനം ഇന്ന് പുറത്തിറക്കും

ജിദ്ദ: മലപ്പുറം പാർലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അബ്ദുസ്സമദ് സമദാനിയുടെ വിജയത്തിന് വേണ്ടി കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ തെരഞ്ഞെടുപ്പ് ഗാനം ഇന്ന് പുറത്തിറക്കും. രാത്രി ഒമ്പത് മണിക്ക് സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര പ്രകാശന കർമം നിർവഹിക്കും. ചടങ്ങിൽ മലപ്പുറം ജില്ല കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ ഇല്യാസ് കല്ലിങ്ങൽ, ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, മറ്റു മണ്ഡലം കെഎംസിസി ഭാരവാഹികളും സംബന്ധിക്കും.

കോട്ടക്കൽ മണ്ഡലം കെഎംസിസി സെക്രട്ടറിയും എടയൂർ പഞ്ചായത്ത്‌ കെഎംസിസി ജനറൽ സെക്രട്ടറിയുമായ സൈനു കോടഞ്ചേരി രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് പ്രശ്‌സ്ത ഗായിക ഫാസില ബാനുവാണ്. പ്രസ്തുത ചടങ്ങിൽ കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള മുഴുവൻ കെഎംസിസി പ്രവർത്തകരും പങ്കെടുക്കണമെന്ന് മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ മുഹമ്മദ്‌ കല്ലിങ്ങൽ, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ എന്നിവർ അഭ്യർത്ഥിച്ചു.

Most Popular

error: