Saturday, 27 July - 2024

ഒമാൻ വഴി വരുന്ന യാത്രക്കാർ ശ്രദ്ധിക്കണം; എയര്‍പോര്‍ട്ട് അധികൃതരുടെ പുതിയ സർക്കുലർ

മസ്‌ക്കറ്റ്: ഒമാനിലേക്ക് കുടുംബസമേതം വരുന്നവരിൽ കുട്ടികൾക്ക് പ്രത്യേക ക്വാറന്റൈന്‍ പൂർത്തിയാക്കണമെന്ന് ഒമാൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികളും ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിർദേശം. ഒമാനില്‍ പ്രവേശിക്കുന്നതിനുള്ള യാത്രാ നിബന്ധനകളില്‍ നല്‍കിയ അപ്‌ഡേറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്ന ഉടന്‍ തന്നെ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ കുടുംബത്തോടൊപ്പം ഹോട്ടലുകളില്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ടുകളുടെ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. ഇങ്ങനെ ക്വാറന്റൈനില്‍ പ്രവേശിച്ച 16 വയസ്സിന് മുകളിലുള്ളവര്‍ എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും 16 വയസ്സിന് താഴെയുള്ള പ്രവാസി കുട്ടികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യമാണെന്നും നിർദേശങ്ങളിൽ പറയുന്നുണ്ട്.

കുട്ടികള്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയാണെങ്കില്‍ ഹോട്ടലുകളിലും തനിച്ചാണ് വന്നതെങ്കില്‍ വീടുകളിലും നിരീക്ഷണം പൂര്‍ത്തിയാക്കണം. സഹല പ്ലാറ്റ്‌ഫോം വഴിയാണ് ഹോട്ടലുകള്‍ ബുക്ക് ചെയ്യേണ്ടത്. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സലാല, ദുഖം, ഓയിൽഫീൽഡ് വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ തുടരുമെന്നും ഒമാൻ എയർപോർട്ട് വ്യക്തമാക്കി.

Most Popular

error: