പ്രചാരണ ഗാനവുമായി നാദാപുരം കെ.എം.സി.സി

0
336

ദമാം: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യുവ നേതാവും
കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ: കെ. പ്രവീണ്‍ കുമാറിന്‍റെ വിജയത്തിനായി നടത്തുന്ന പ്രവാസതല പ്രവര്‍ത്തനങ്ങളുടെ പ്രചാരണാര്‍ത്ഥം സഊദി കെഎംസിസി ദമാം നാദാപുരം നിയോജക മന്ധലം കമ്മിറ്റി പ്രചാരണ ഗാനം പുറത്തിറക്കി. നജീബ് തച്ചംപൊയില്
രചിച്ചു ഹര്‍ഷ ആലപിച്ച ഗാനത്തിന്‍റെ സിഡി പ്രകാശനം കിഴക്കൻ പ്രവിശ്യാ പ്രസിഡന്റ്‌ മുഹമ്മദ്‌ കുട്ടി കോഡൂർ നിർവ്വഹിച്ചു.

നാദാപുരം മണ്ഡലം കെ.എം.സി.സി നേതാക്കളായ ഫൈസൽ കൊടുമ, അസ്ലം അടുക്കത്ത്‌, ഫാസിർ, മുനീർ പൈക്കളങ്ങാടി, ഷറഫു കൊടുവള്ളി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here