റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 510 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7 പേർ മരണപ്പെടുകയും 372 രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ 4,452 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 630 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,637 ആയും വൈറസ് ബാധിതർ 387,292 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 376,203 ആയും ഉയർന്നു.
പ്രധാന സഊദി, ഗൾഫ് വാർത്തകൾ യഥാ സമയം അറിയാൻ 👇
https://chat.whatsapp.com/FhVQ9tiei9x6BAFEZXk3zW