ഇരു പുണ്യ നഗരികളിലെയും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കൊവിഡ് വാക്‌സിൻ നിർബന്ധമാക്കി

0
1159

മക്ക: മക്കയിലെയും മദീനയിലും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് വാക്‌സിനേഷൻ നിർബന്ധമാക്കി. വിശുദ്ധ റമദാൻ മുതൽ ഇരു പുണ്യ നഗരികളിലെയും ഷോപ്പിംഗ് കേന്ദ്രങ്ങളിലെ തൊഴിലാളികൾക്ക് വാക്‌സിൻ നിർബന്ധമാക്കി മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന നിർമ്മാണ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഇതോടൊപ്പം ഹജ്ജ്, ഉംറ മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും റമദാൻ മുതൽ വാക്‌സിൻ നിർബന്ധമാക്കിയിട്ടുണ്ട്.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി തീരുമാനം അടുത്ത റമദാൻ മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. രണ്ട് നഗരങ്ങളിലെ തീർത്ഥാടക സേവനങ്ങൾ നൽകുന്നവർക്കും ഷോപ്പ് തൊഴിലാളികൾക്കും എല്ലാ സേവന ദാതാക്കൾക്കും ഇത് നിർബന്ധമാണെനും മന്ത്രാലയം അറിയിച്ചു. വാക്‌സിൻ കുത്തിവെപ്പ് സ്വീകരിക്കാത്തവർ ഓരോ ഏഴു ദിവസം കൂടുമ്പോഴും കൊവിഡ് പരിശോധന നടത്തി നെഗറ്റിവ് ആണെന്ന് ഉറപ്പ് വരുത്തണം.

രാജ്യത്തെ മുഴുവൻ പ്രദേശങ്ങളെയും റെസ്റ്റോറന്റുകൾ, ഫുഡ് ഷോപ്പുകൾ, പുരുഷന്മാരുടെ ബാർബർ ഷോപ്പുകൾ, വനിതാ ബ്യൂട്ടി സലൂണുകൾ, ജിമ്മുകൾ, കായിക കേന്ദ്രങ്ങൾ, വിവിധ പൊതുഗതാഗത മാർഗ്ഗങ്ങളിലെയും ടൂറിസ്റ്റ് താമസ സൗകര്യങ്ങളിലെയും എല്ലാ തൊഴിലാളികളും വാക്‌സിൻ കുത്തിവെപ്പ് എടുക്കണമെന്ന് കഴിഞ ദിവസങ്ങളിൽ മന്ത്രാലയം അറിയിച്ചിരുന്നു.

പ്രധാന സഊദി, ഗൾഫ് വാർത്തകൾ യഥാ സമയം അറിയാൻ 👇

https://chat.whatsapp.com/FhVQ9tiei9x6BAFEZXk3zW

LEAVE A REPLY

Please enter your comment!
Please enter your name here