കെഎംസിസി തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി

0
778

ജിദ്ദ: കൊടുവള്ളി മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഡോ. എം. കെ മുനീറിന്റെ വിജയത്തിന് വേണ്ടി ജിദ്ദ – കൊടുവള്ളി മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര പ്രകാശന കർമം നിർവഹിച്ചു.

മുസ്‌ലിം ലീഗിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് കൊടുവള്ളി എന്നും യു ഡി എഫ് സ്ഥാനാർഥി ഡോ. എം കെ മുനീറിന്റെ വിജയത്തിന് വേണ്ടി കെഎംസിസി പ്രവർത്തകർ കഴിവിന്റെ പരമാവധി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരും കേരളം ഭരിക്കുന്ന പിണറായി സർക്കാരും പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇക്കാര്യം പ്രവാസി കുടുംബങ്ങൾ തെരഞ്ഞെടുപ്പു സമയത്ത് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കിയ കൊടുവള്ളി മണ്ഡലം കെഎംസിസി പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ കൊടുവള്ളി മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ ഒ.പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. യു ഡി എഫ് സ്ഥാനാർഥി എം കെ മുനീറിന്റെ വിജയത്തിന് വേണ്ടി കൊടുവള്ളി മണ്ഡലം കെഎംസിസി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കോഴിക്കോട് ജില്ല കെഎംസിസി പ്രസിഡന്റ്‌ അബ്ദുല്ലത്തീഫ് കാളരാന്തിരി ആശസ നേർന്നു സംസാരിച്ചു.

ഉസ്മാൻ എടത്തിൽ രചിച്ച ഗാനം ആലപിച്ചത് നസീബ് നിലമ്പൂരും സംഗീത സംവിധാനം നിർവഹിച്ചത് ഹനീഫ മുടിക്കോടുമാണ്. ഗാന രചയിതാവിനെ ചടങ്ങിൽ വെച്ച് മണ്ഡലം കെഎംസിസി പ്രവർത്തകർ ആദരിച്ചു.

ജനറൽ സെക്രട്ടറി അൻവർ ആരാമ്പ്രം സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here