ജിദ്ദ: കോട്ടക്കൽ മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പ് കൺവെൻഷനും യാത്രയയ്‌പ്പും സംഘടിപ്പിച്ചു. ഷറഫിയയിലെ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയെതുടർന്നു ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങാൻ കൊതിച്ച പ്രവാസികളെ പല വിധത്തിൽ ബുദ്ധിമുട്ടിച്ച പിണറായി സർക്കാരിനെ താഴെയിറക്കാൻ പ്രവാസി കുടുംബങ്ങൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽ നാളിത് വരെ ന്യുനപക്ഷങ്ങൾ സുരക്ഷിതമായി ജീവിച്ചു പോന്ന കേരളത്തിൽ ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വന്നാൽ ബംഗാളിലെ സ്ഥിതി വരുമെന്നും ഈ അവസ്ഥ വരാതിരിക്കാൻ യു ഡി എഫ് അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. മജീദ് കോട്ടീരി മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വി. പി മുസ്തഫ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു.
കോട്ടക്കൽ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, നാട്ടിലുള്ള മണ്ഡലം കെഎംസിസി പ്രസിഡന്റ് മൂസ ഹാജി എന്നിവർ ഓൺലൈൻ വഴി പ്രവർത്തകരെ അഭിസംബോധന ചെയ്തു.
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന മണ്ഡലം കെഎംസിസി ട്രഷറർ ഇബ്രാഹിം ഹാജിക്ക് യാത്രയയ്പ്പ് നൽകി.
ജാഫർ നീറ്റുകാട്ടിൽ, റസാഖ് വെണ്ടല്ലൂർ, മൊയ്‌ദീൻ എടയൂർ, ഷാജഹാൻ പൊന്മള, ശംസുദ്ധീൻ മൂടാൽ, സൈനു കോടഞ്ചേരി, ഹംദാൻ ബാബു കോട്ടക്കൽ, ശരീഫ് കൂരിയാട്, അലവിക്കുട്ടി കാടാമ്പുഴ, മുഹമ്മദ് റാസിൽ, സമദലി, മുസ്തഫ വളാഞ്ചേരി, സി. കെ കുഞ്ഞുട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഹബീബ് മുത്തു, വാഹിദ് മമ്പാട് എന്നിവർ തെരഞ്ഞെടുപ്പു ഗാനങ്ങൾ ആലപിച്ചു.സയ്യിദ് യസീദ് ഖിറാഅത് നടത്തി.ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദലി ഇരണിയൻ നന്ദിയും പറഞ്ഞു.