റിയാദ്: സഊദിക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈൽ, കൂട്ട ഡ്രോൺ ആക്രമണം. സംഭവത്തിൽ എണ്ണ ടെർമിനലിലെ ഒരു ടാങ്കിനു തീപിടിച്ചതായും ആളപായമില്ലെന്നും ഊർജ്ജ മന്ത്രാലയ ഔദ്യോഗിക വക്താവ് പറഞ്ഞു. ജിസാനിലെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണ ടെർമിനലിനുനേരെയുണ്ടായ ആക്രമണത്തിലാണ് തീപിടുത്തമുണ്ടായത്. വ്യാഴം രാത്രി ഒമ്പതു മണിയോടെയായിരുന്നു മിസൈല്‍ ആക്രമണം. ആളപായം ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഏകദേശം ഒരേ എട്ടോളം ആയുധ ഡ്രോണുകളാണ് വ്യാഴാഴ്ച രാത്രി സഊദിക്ക് നേരെ എത്തിയത്. ജിസാന്‍, നജ്റാന്‍ എന്നിവിടങ്ങളിലെ യൂനിവേഴ്സിറ്റികളും ഹൂത്തി ഭീകരർ ലക്ഷ്യമാക്കയതായി അറബ് സഖ്യ സേന ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ പട്ടണമായ ഖമീസ് മുഷൈത്തിനുനേരയും ഡ്രോണുകളിലൊന്ന് വന്നതായി സഖ്യസേന വക്താവ് അറിയിച്ചു.
നഗരങ്ങള്‍ക്കുനേരെ വ്യാഴാഴ്ച രാത്രി വന്ന ഡ്രോണുകള്‍ സൗദി വ്യോമ പ്രതിരോധ സംവിധാനം തടയുന്ന ദൃശ്യങ്ങള്‍ അറബ് സഖ്യസേന പുറത്തുവിട്ടു.
പ്രധാന സഊദി, ഗൾഫ് വാർത്തകൾ യഥാ സമയം അറിയാൻ 👇
https://chat.whatsapp.com/FhVQ9tiei9x6BAFEZXk3zW