റിയാദ്: രാജ്യത്തെ മസ്ജിദുകളിലും ജുമാമസ്ജിദുകളിലും മതപ്രഭാഷണങ്ങൾ നടത്താൻ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അനുമതി നൽകി. പത്തു മിനിറ്റ് സമയം മാത്രമാണ് അനുമതി നൽകുക.
പള്ളികളിൽ മതപഠന ക്ലാസുകൾക്കും മറ്റു പ്രഭാഷണങ്ങൾക്കുമുള്ള താൽക്കാലിക വിലക്ക് തുടരുന്നതോടൊപ്പമാണ് അനുമതി നൽകിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് പ്രവിശ്യകളിലെ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖകൾക്ക് വകുപ്പ് മന്ത്രി സർക്കുലർ അയച്ചു.